ചാരുംമൂട്: ചാരുംമൂട് ടൗണിലെ സിഗ്നൽ പോയന്റിൽ ലോറിയിടിച്ച സ്കൂട്ടർ യാത്രികൻ ചെങ്ങന്നൂർ ചെറിയനാട് ശ്രീവിലാസത്തിൽ ജയകുമാർ (50) മരിച്ചു. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. ചുനക്കര ഭാഗത്തേക്ക് തിരിഞ്ഞ സ്കൂട്ടറിൽ കെ.പി റോഡിലൂടെ പുനലൂർ ഭാഗത്തേക്ക് വന്ന ലോറി ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ടൗണിൽ കുടിവെള്ള പൈപ്പ് മാറ്റിയതിന്റെ ഭാഗമായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിരുന്നു. ഇത് അപകടകാരണമായതായി പറയുന്നുണ്ട്. ഭാര്യ: അജിത. മക്കൾ: അഞ്ജലി, അഞ്ജു.