ആലപ്പുഴ: ശിക്കാരവള്ളം തുഴച്ചിലുകാരനായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ തിരുമല വാര്‍ഡില്‍ പോഞ്ഞിക്കര അർച്ചനാലയത്തിൽ ഷിബുവിന്റെ മകൻ ആരോമലാണ് (22) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചേകാലോടെ കുപ്പപ്പുറത്തിന് എതിർവശത്തെ കരയിലാണ് സംഭവം. ശിക്കാരവള്ളത്തില്‍ ആരോമലും സുഹൃത്തും ഉത്തരേന്ത്യക്കാരായ രണ്ട് അതിഥികളുമായി പോകുകയായിരുന്നു. മറ്റുള്ളവര്‍ ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയപ്പോള്‍ ആരോമലിനെ കണ്ടില്ല. വള്ളത്തില്‍ ചോരത്തുള്ളികൾ കണ്ടതോടെ സുഹൃത്ത് ആളുകളെ വിളിച്ചുകൂട്ടി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആരോമലിനെ കരയില്‍ കൈഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തിലും രണ്ട് മുറിവുണ്ടെന്നാണ് വിവരം. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ആരോമലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തു. നിലവില്‍ സംഭവത്തില്‍ മറ്റ് സംശയങ്ങളൊന്നുമില്ലെന്ന് നോര്‍ത്ത് പൊലീസ് പറഞ്ഞു. മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: സജിനി. സഹോദരി: അര്‍ച്ചന.