അങ്കമാലി: വേങ്ങൂർ സെന്റ് ജോസഫ് പള്ളിയിൽ തിരുനാളിനോടനുബന്ധിച്ച കുർബാനയിൽ പങ്കെടുക്കവെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. വേങ്ങൂർ കുറ്റിലക്കര മേനാച്ചേരി വീട്ടിൽ പരേതനായ മത്തായിയുടെ മകൻ ദേവസിയാണ് (60) മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ആറിനാണ് സംഭവം. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ: മിനി. മക്കൾ: മരിയ, സനിഹ, ആഗ്നസ്. സംസ്കാരം പിന്നീട്.