തിരുവനന്തപുരം: പാപ്പനംകോട് എസ്റ്റേറ്റ് റോഡിൽ എസ്.എസ് അലി ഷോപ്പിങ് കോംപ്ലക്സ് ഉടമ പാപ്പനംകോട് ഷാഹുൽ ഹമീദിന്റെ ഭാര്യയും പരേതരായ അബ്ദുൽ റഹിമിന്റെയും (സിംല വിഴിഞ്ഞം) റാഫിയത്ത് ബീവിയുടെയും മകൾ മെഹറുന്നിസ ഷാഹുൽ (58) നിര്യാതയായി. മക്കൾ: സിജിനമോൾ ഷിക്കാർ, സയ്യദ് അലി (ബിസിനസ്), ചിഞ്ചുമോൾ അൻവർ. മരുമക്കൾ: ഷിക്കാർ വട്ടിയൂർക്കാവ് (സ്വീറ്റ് ഹോം ബിൽഡേഴ്സ് കവടിയാർ), അൻവർ സാദത്ത് തേങ്ങപട്ടണം (മാനേജിങ് ഡയറക്ടർ ഗോൾഡൻ ഗ്രൂപ് ആൻഡ് കമ്പനി ദുബൈ), ഷെബീക്കാ അലി. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു.