മുതലമട: വയോധികനെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് വളപ്പിലെ കൊടിമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 20 വർഷമായി ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളികളുടെ കണക്കുകൾ എഴുതിയിരുന്ന പോത്തമ്പാടം മേലേപത്തിച്ചിറയിൽ മുരളീധരനാണ് (63) മരിച്ചത്. വർഷങ്ങളായി കുടുംബവുമായി അകന്ന് കഴിഞ്ഞിരുന്ന മുരളീധരൻ കോൺഗ്രസ് ഓഫിസിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ പാതയിലൂടെ പോകുന്നവരാണ് തൂങ്ങിയ നിലയിൽ കണ്ടത്. വർഷങ്ങളായി അലട്ടുന്ന വയറുവേദനയാണ് ജീവനൊടുക്കാൻ കാരണമെന്ന് ഗ്രേഡ് എസ്.ഐ എസ്. ഉണ്ണി പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് വീട്ടിലെത്തിച്ച മൃതദേഹം സംസ്കരിച്ചു. ഭാര്യ: ശോഭന. മക്കൾ: അഞ്ജലി, അശ്വതി. മരുമക്കൾ: പി. രമേശ്, ഗണേശ്.