ഇരിക്കൂർ: ഇരിക്കൂർ പട്ടുവത്തെ റിട്ട. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ മാറ്റാങ്കിൽ കുഞ്ഞിരാമൻ (76) നിര്യാതനായി. പരേതരായ ഒതേന പെരുവണ്ണാന്റെയും മാറ്റാങ്കിൽ മാധവിയുടെയും മകനാണ്. ഭാര്യ: കെ. സൗദാമിനി. മക്കൾ: എം. ലതീഷ് (അസി. എൻജിനീയർ, കെ.എസ്.ഇ.ബി ട്രാൻസ് ഗ്രിഡ് കണ്ണൂർ), പരേതയായ എം. ലീന (മയ്യിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മരുമക്കൾ: പി. സുരേശൻ (പ്രത്യേക ലേഖകൻ, ദേശാഭിമാനി കണ്ണൂർ), എം.കെ. ഷാലിമ (അഴീക്കോട്). സഹോദരങ്ങൾ: ബാലൻ (ചട്ടുകപ്പാറ), കാർത്യായനി (കണ്ണപുരം), പരേതരായ ദേവകി, കണ്ണൻ, നാരായണൻ, ചന്ദ്രൻ, ശാന്ത.