കാളികാവ്: പൂങ്ങോട് നാല് സെന്റ് കോളനിയിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണൂർകര സുരേഷ്-സരോജിനി ദമ്പതികളുടെ മകൾ ചാന്ദ്നിയാണ് (16) മരിച്ചത്. വണ്ടൂർ വി.എം.സി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കോളനി ശ്മശാനത്തിൽ മറവ് ചെയ്തു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സഹോദരങ്ങൾ: അനന്ദ കൃഷ്ണൻ, അഭിരാമി.