പന്തളം: പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് കല്ലുഴത്തിൽ വീട്ടിൽ കെ.എൻ. സോമശേഖരൻ നായർ (73) നിര്യാതനായി. കോൺഗ്രസ് പന്തളം ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയും തട്ടയിൽ രണ്ടാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമായിരുന്നു. ഭാര്യ: എം. രമണിയമ്മ (റിട്ട. സബ് രജിസ്ട്രാർ). മക്കൾ: കാർട്ടൂണിസ്റ്റ് എസ്. ജിതേഷ് (മുൻ വൈസ് ചെയർമാൻ, കേരള കാർട്ടൂൺ അക്കാദമി, ഡയറക്ടർ, ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം), ജ്യോതിഷ്, ദേവി പ്രിയ. മരുമക്കൾ: അനൂപ് ജി. കൃഷ്ണൻ (ടെക്നോ പാർക്ക്, തിരുവനന്തപുരം), ഉണ്ണിമായ (ഡയറക്ടർ, കോന്നി വീനസ് ബുക്ക് ഡിപ്പോ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.