കാഞ്ഞിരപ്പള്ളി: ചേനപ്പാടി പാലക്കൽ വി.കെ. സുകുമാരൻ (83) നിര്യാതനായി. റിട്ട. റവന്യൂ ഇൻസ്പെക്ടറും ദീർഘകാലം റാന്നി, കൊല്ലമുള, വെച്ചൂച്ചിറ എന്നിവിടങ്ങളിൽ വില്ലേജ് ഓഫിസറുമായിരുന്നു. ഭാര്യ: റാന്നി- വൃന്ദാവനം അരയൂഷത്തിൽ പരേതയായ ശാന്തമ്മ. മക്കൾ: ഷീജ (കസ്റ്റംസ്, തിരുവനന്തപുരം), ഷാജി (ബംഗളൂരു), ഷീന, ഷിബു (പ്രിയ മെഡിക്കൽസ്, തിടനാട്). മരുമക്കൾ: പരേതനായ വസന്തകുമാർ, അമ്പിളി പാറത്തോട്, സചിൻ മാടയ്ക്കാട്ട്, ഷീന (പി.എച്ച് സെന്റർ, വിഴിക്കത്തോട്). ചലച്ചിത്ര നടൻ മനോജ് കെ. ജയൻ സഹോദരീപുത്രനാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.