തൃശൂർ: കോലഴി അത്തേക്കാട് റോഡിൽ ‘റോഷനാര’യിൽ പി. രാമചന്ദ്രൻ (83) നിര്യാതനായി. ദേശീയ പോസ്റ്റ് ആൻഡ് ടെലഗ്രാഫ് എംപ്ലോയീസ് ഫെഡറേഷൻ (എൻ.എഫ്.പി.ടി.ഇ) എറണാകുളം ഡിവിഷൻ ട്രഷറർ ആയിരുന്നു. ഭാര്യ: കെ. ശാന്തകുമാരി (ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം). മക്കൾ: രാജീവ് രാമചന്ദ്രൻ (മാധ്യമ പ്രവർത്തകൻ), രോഷ്നി (പ്രൊബേഷൻ ഓഫിസർ, തൃശൂർ). മരുമക്കൾ: കെ.കെ. ഷാഹിന (മാധ്യമ പ്രവർത്തക), ജയറാം ജനാർദനൻ (അധ്യാപകൻ). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശ്മശാനത്തിൽ.