പരപ്പനങ്ങാടി: താനൂർ റോഡിൽ ചിറമംഗലത്ത് ബസിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. എറണാകുളം പള്ളുരുത്തി കുവത്തറ ഷംലയുടെ മകൻ കെ.എൻ. നിയാസാണ് (25) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.20ഓടെയാണ് അപകടം. തിരൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. യുവാവ് സംഭവസ്ഥലത്ത് മരിച്ചു.