ചങ്ങനാശ്ശേരി: റൂബിനഗര്‍ പാലത്തുങ്കല്‍ പി.എസ്. ജോസഫ് (ജോയിച്ചന്‍-80) നിര്യാതനായി. അസംപ്ഷന്‍ കോളജ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: മോളി ജോസഫ്. പള്ളിക്കത്തോട് പിടിയഞ്ചേരില്‍ കുടുംബാംഗമാണ്. മക്കള്‍: സാജു, സോണി (ബിസിനസ്), ഷൈനി (അസംപ്ഷന്‍ കോളജ് സ്റ്റാഫ്). മരുമക്കള്‍: റൂബി ജോസഫ് കളത്തില്‍ കൈനകരി, ജിന്‍സി തൂമ്പുങ്കല്‍ ഫാത്തിമാപുരം, പരേതനായ ഷിബു ജോര്‍ജ് തുണ്ടിപറമ്പില്‍ റാന്നി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.