മാന്നാർ: മാവേലിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക എം.വി. മറിയാമ്മ (84) നിര്യാതയായി. മാന്നാർ കുട്ടമ്പേരൂർ മുളവനേത്ത് കിഴക്കേതിൽ കുടുംബാംഗമാണ്. ചെന്നിത്തല ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ചെന്നിത്തല തെക്കുംമുറി കണ്ണമാലിൽ വീട്ടിൽ വിമുക്തഭടൻ പരേതനായ പി.ജെ. ജോർജിന്റെ ഭാര്യയുമാണ്. മക്കൾ: ജോളി (തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി), ജിജി (കുവൈത്ത്). മരുമക്കൾ: ചെറുകോൽ വട്ടശ്ശേരി പുഴക്കൽ റോണി, തിരുവല്ല തിരുമൂലപുരം വാലയിൽ മലയിൽ ബിബിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കോട്ടമുറി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.