നെടുങ്കണ്ടം: ശിഖരം വെട്ടുന്നതിനിടെ മരത്തില്‍നിന്ന് വീണ് തോട്ടം തൊഴിലാളി മരിച്ചു.
മൈലാടുംപാറ തിങ്കള്‍ക്കാട് മന്നാക്കുടിയിലെ അയ്യാവാണ് (49) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11നാണ് അപകടം. മരത്തില്‍നിന്ന് വീണ് ഏണിയില്‍ തലയിടിച്ചുണ്ടായ പരിക്കാണ് മരണകാരണം. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഉടുമ്പന്‍ചോല പൊലീസ് മേല്‍നടപടി സ്വീകരിച്ചു.