മൂവാറ്റുപുഴ: ബസിൽനിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വയോധിക മിനിലോറി ഇടിച്ച് മരിച്ചു. തൃക്കളത്തൂർ മനയത്തുകുടി പരേതനായ കുഞ്ഞുണ്ണിപിള്ളയുടെ ഭാര്യ വത്സലയാണ് (71) മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30ഓടെ തൃക്കളത്തൂർ സംഗമം പടിയിൽ വെച്ചായിരുന്നു അപകടം. അപകടം നടന്നയുടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: യമുന, ദേവദാസ്. മരുമക്കൾ: ജയകുമാർ, ലിജി.