ചേർത്തല: ജോലിക്കിടെ ഇരുനിലകെട്ടിടത്തില്നിന്ന് വീണുപരിക്കേറ്റ് ചികിത്സയിലിരുന്ന നിര്‍മാണ തൊഴിലാളി മരിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് പടിഞ്ഞാറെ തമ്പുരാങ്കല്‍ രവീന്ദ്രന്പിള്ളയുടെ മകന് നിധീഷാണ് (30) മരിച്ചത്.
മാര്‍ച്ച് 12നായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മാതാവ്: ഓമന. സഹോദരിമാര്‍: രാധ, സാവിത്രി.