പഴയന്നൂർ: മാങ്ങ പറിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് മരിച്ചു. കുമ്പളക്കോട് മാട്ടിൻമുകൾ കുണ്ടുകാട്ടിൽ കൃഷ്ണൻകുട്ടി (58) ആണ് മരിച്ചത്. പൊട്ടൻകോടുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ബുധനാഴ്ച രാവിലെ 11ന് മാങ്ങ പറിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. ഉടൻ വടക്കേത്തറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: വിമല. മക്കൾ: സജിമോൻ, സജിത. സംസ്കാരം വ്യാഴാഴ്ച.