പുൽപള്ളി: പാടിച്ചിറ എ.ടി. ജോസഫ് (ജോണി-60) നിര്യാതനായി. സി.പി.എം മുൻ മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും വോളിബാൾ കോച്ചുമായിരുന്നു. ഭാര്യ: ആനി കുഴിക്കാട്ടിൽ കുറുമ്പാലകോട്ട. മക്കൾ: ലിഡിയ, ലിറ്റി, ലിബിൻ. മരുമക്കൾ: രഞ്ജിത്ത് പിച്ചാപള്ളിയിൽ (പാടിച്ചിറ), നെജീഷ് അറക്കൽ (പള്ളിക്കുന്ന്), മരിയ ലിബിൻ. സംസ്കാരം വ്യാഴാഴ്ച 12ന് പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.