ചെങ്ങമനാട്: ആദ്യകാല ഇഷ്ടിക വ്യവസായി ചെങ്ങമനാട് പനയക്കടവ് കല്ലറയ്ക്കൽ വീട്ടിൽ കെ.എസ്. അലിയാർ ഹാജി (86) നിര്യാതനായി. ദീർഘകാലം ചെങ്ങമനാട് ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ചെങ്ങമനാട് നെടുവന്നൂർ പെരുമ്പാട്ട് പരേതയായ ഖദീജ. മക്കൾ: മിസ്റിയ്യ, സുബൈദ, സലിം (ട്രഷറർ, പനയക്കടവ് ജമാഅത്ത് കമ്മിറ്റി), റംലത്ത് (കൗലത്ത്), കെ.എ. നൗഷാദ് (മാനേജർ, ആലുവ അർബൻ സഹകരണ ബാങ്ക്), സുധീർ. മരുമക്കൾ: പരേതനായ അബ്ദുൽ കരീം, അബ്ദുൽ ഖാദർ, സുൽഫത്ത്, മജീദ്, സഫിയ (സോഫി), നമിത.