മൂവാറ്റുപുഴ: തലക്ക് പരിക്കേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. വാഴപ്പിള്ളി കുരിശിങ്കൽ വീട്ടിൽ പരേതനായ ഔസേപ്പിന്റെ മകൻ ഷാജിയാണ് (38) മരിച്ചത്. കഴിഞ്ഞ 14ന് മൂവാറ്റുപുഴ ക്ലബിന് സമീപം റോഡരികിൽ പരിക്കേറ്റ് കിടന്ന ഷാജിയെ മൂവാറ്റുപുഴ പൊലീസ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്കുശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അബോധാവസ്ഥയിൽ തുടർന്ന ഇദ്ദേഹത്തെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞ രാത്രി മരിച്ചു. സംസ്കാരം നടത്തി. മാതാവ്: പരേതയായ അന്നക്കുട്ടി. സഹോദരങ്ങൾ: സലോമി, സോബി, സാബു, മിനിമോൾ.