കുമളി: തേനി ജില്ലയിലെ കമ്പത്ത്, ബസ്സ്റ്റാൻഡിനു സമീപത്തെ സ്വകാര്യ ലോഡ്ജിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ചക്കുപള്ളം ഏഴാംമൈൽ പാറക്കൽ ദേവസ്യ എബ്രഹാമാണ് (സിബി - 52) മരിച്ചത്. 22നാണ് ദേവസ്യ മുറിയെടുത്തത്. ബുധനാഴ്ച രാവിലെ ദേവസ്യയെ കാണാതിരുന്നതിനെ തുടർന്ന് ജീവനക്കാർ മുറിയുടെ ജനലുകൾ തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത മദ്യപാനത്തെ തുടർന്നുള്ള രോഗം മൂർച്ഛിച്ചതാകാം മരണകാരണമെന്ന് പൊലീസ് പറയുന്നു. കമ്പം ഇൻസ്പെക്ടർ ജയ പാണ്ടിയുടെ നേതൃത്വത്തിൽ മൃതദേഹം കമ്പം ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: തൂക്കുപാലം പുതുപ്പറമ്പിൽ ജീന. മക്കൾ: സ്നേഹ, നേഹ. മരുമകൻ: ഡെന്നീസ്.