കട്ടപ്പന: ഭര്‍തൃവീട്ടില്‍വെച്ച് വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തി ചികിത്സയിലിരുന്ന യുവതി മരിച്ചു. വണ്ടന്മേട് ആമയാര്‍ രാംമുറ്റത്തില്‍ സുമന്റെ ഭാര്യ സുമിഷയാണ് (24) മരിച്ചത്. 21ന് അവശനിലയിൽ കണ്ടെത്തിയ സുമിഷ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ മരിച്ചു. നാലുവര്‍ഷം മുമ്പാണ് സുമിഷയും സുമനും തമ്മിൽ വിവാഹം നടന്നത്. ഇവർക്ക് രണ്ടും ഒന്നും വയസ്സുള്ള കുട്ടികളുണ്ട്. ഭര്‍ത്താവുമായി സുമിഷക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി പറയപ്പെടുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.