വണ്ടൂർ: മരക്കുലംകുന്ന് പെരുവങ്ങാട്ടിൽ ചാത്തുക്കുട്ടിയുടെ ഭാര്യ ടി. വേശു (76) നിര്യാതയായി. മുൻ പഞ്ചായത്ത് അംഗവും സി.പി.എം ബ്രാഞ്ച് അംഗവുമായിരുന്നു. മക്കൾ: വിനോദകുമാരി, വിനോദ്കുമാർ (ബാബു മലബാർ ഹെയർകട്ടിങ് വണ്ടൂർ), ശശികല, ശശിദാസ് (ജിദ്ദ). മരുമക്കൾ: മിനി, ജുനൈദ, മോഹനൻ (വയനാട്), വിനു. സംസ്കാരം വെള്ളിയാഴ്ച പകൽ മരക്കുലംകുന്ന് കുടുംബ ശ്മശാനത്തിൽ.