പുളിക്കൽ: ഐക്കരപ്പടി 11ാം മൈലിലെ സ്വകാര്യ ഹോട്ടലിൽ ജീവനക്കാരനായിരുന്ന വായോധികനെ മരിച്ചനിലയിൽ കണ്ടെത്തി. ഹോട്ടലിൽതന്നെ താമസിക്കുന്ന രാജൻ എന്നു വിളിക്കുന്നയാളാണ് മരിച്ചത്. 26ന് പുലർച്ച ഹോട്ടലിനകത്തു മരിച്ചനിലയിൽ കണ്ടെത്തിയ ഇയാളുടെ യഥാർഥ മേൽവിലാസം വ്യക്തമല്ല. 65 വയസ്സ് തോന്നിക്കുന്ന ഇയാൾക്ക് 189 സെ.മീ ഉയരമുണ്ട്. വെളുത്ത നിറമാണ്. കൊണ്ടോട്ടി പൊലീസ് തുടർ നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നവർ കൊണ്ടോട്ടി പൊലീസുമായി ബന്ധപ്പെടണമെന്ന് ഇൻസ്പെക്ടർ എം.സി. പ്രമോദ് അറിയിച്ചു.