തേഞ്ഞിപ്പലം: ദേശീയപാതയിൽ കോഹിനൂരിൽ സീബ്രലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന ടാക്സി ഡ്രൈവർ കാറിടിച്ച് മരിച്ചു. കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളജിനു സമീപം താമസിക്കുന്ന രവികുമാറാണ് (42) മരിച്ചത്. വ്യാഴാഴ്ച രാവിലെ അഞ്ചേമുക്കാലോടെ തട്ടുകടയിൽനിന്ന് ചായ കുടിച്ച് റോഡ് മുറിച്ച് കടക്കവെയാണ് അപകടം. ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തേഞ്ഞിപ്പലം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തിരൂരങ്ങാടി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: കല്യാണി. ഭാര്യ: ബിന്ദു. മക്കൾ: വിപിൻ, കാർത്തിക്, നിവിൻ. സഹോദരങ്ങൾ: സോമൻ, മധു.