തൃപ്രയാര്‍: റിട്ട. അധ്യാപകനും സോഷ്യലിസ്റ്റ് നേതാവുമായ കഴിമ്പ്രം വാലിപ്പറമ്പില്‍ വി.ആര്. ഹരിദാസന് മാസ്റ്റർ (89) നിര്യാതനായി. പെരിഞ്ഞനം ആര്.എം.വി.എച്ച്.എസ് സ്കൂളിലെ റിട്ട. അധ്യാപകനാണ്. ജനതാദള്‍ (എസ്) സംസ്ഥാന കമ്മിറ്റി അംഗമാണിപ്പോള്‍. ജനതാദള്‍ നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ല സെക്രട്ടറി, ജനതാദള്‍ (എസ്) ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നാട്ടിക ഫര്‍ക്ക സഹകരണ റൂറല്‍ ബാങ്ക് മുന്‍ ഡയറക്ടറാണ്. 40 വര്‍ഷം കഴിമ്പ്രം ശ്രീനാരായണ വായനശാലയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഭാര്യ: ശാന്തകുമാരി(റിട്ട. അധ്യാപിക, കളരിപ്പറമ്പ് സ്കൂള്‍). മക്കള്‍: അനീഷ് (ദുബൈ), സുനീഷ് (മര്‍ച്ചന്റ് നേവി ചീഫ് എന്‍ജിനീയര്‍), സാഹിഷ് (ജിയോജിത്ത്, എറണാകുളം). മരുമക്കള്‍: പ്രിയ (അധ്യാപിക, ദുബൈ), ഹീര (ലെക്ചറര്‍, ബി.എഡ് കോളജ്, മൂത്തകുന്നം), ചന്ദന (അധ്യാപിക, എറണാകുളം). സംസ്കാരം വെള്ളിയാഴ്ച പത്തിന് വീട്ടുവളപ്പിൽ.