പാലേരി: കടിയങ്ങാട് പാലം കന്നാട്ടി എൽ.പി സ്കൂളിന് സമീപം എടച്ചേരിച്ചാലിൽ പി.എൻ. ഷൺമുഖദാസ് (80) നിര്യാതനായി. സി.പി.ഐ. എം.എൽ പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം, കേരള ആർട്ടിസാൻസ് യൂനിയൻ (സി.ഐ.ടി യു) പേരാമ്പ്ര ഏരിയ സെക്രട്ടറി, ജില്ല ജോ.സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. കൊടുങ്ങല്ലൂർ കോട്ടപ്പുറം പനപ്പറമ്പിൽ പരേതരായ നാരായണൻ-പാർവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇ.സി. ജാനകി. മക്കൾ: ഷജൽ കുമാർ ജെ.എസ്. (എവർഗ്രീൻ ഗാർഡൻ നഴ്സറി, കടിയങ്ങാട്), ഷനിൽ ജെ.എസ് (അസി. എഡിറ്റർ, ഇന്ത്യൻ എക്സ് പ്രസ് മലയാളം), ലിജീഷ് ജെ.എസ്. (ഓലസ് ഇവന്റസ്, കോഴിക്കോട്). മരുമക്കൾ: ദീപ്തി. എൽ (വിതുര, തിരുവനന്തപുരം), മായാദേവി ടി.കെ. (വെങ്ങളം), അപർണ എ.കെ. (അധ്യാപിക, ഗവ. യു.പി സ്കൂൾ, രാമനാട്ടുകര).