മാനന്തവാടി: കുറുക്കൻമൂല പൊൻപാറക്കൽ വീട്ടിൽ മാത്യു പി. മാത്യുവിന്റെ (നേവി കമാൻഡർ ) ഭാര്യ ബീന ജോൺ (53) നിര്യാതയായി. എറണാകുളം ഇടപ്പള്ളി ടി.ടി.ഐ അധ്യാപിക ആയിരുന്നു. മാനന്തവാടി കാട്ടിക്കുളം ഗവ. ഹൈസ്കൂളുകളിലും സേവനമനുഷ്ഠിച്ചിരുന്നു. മക്കൾ: ക്രിസ്റ്റോ (സോഫ്റ്റ് വെയർ എൻജിനീയർ, കോയമ്പത്തൂർ), ആൻ റോസ് (വിദ്യാർഥിനി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് പയ്യമ്പള്ളി സെന്റ് കാതറിൻസ് പള്ളി സെമിത്തേരിയിൽ.