മൂന്നാർ: പഴയ മൂന്നാർ തിയറ്റർ ബസാറിന് സമീപത്തെ സ്വകാര്യ ലോഡ്ജിന്റെ ടെറസ്സിൽ വിനോദസഞ്ചാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി ശ്രീജേഷ് സോമനാണ് (30) മരിച്ചത്. തൃശൂർ കരിപ്പയൂർ കുന്നംകുളം തെക്കേപ്പാട്ട് വീട് എന്നാണ് ലോഡ്ജിൽ നൽകിയ വിലാസം. മൂന്നാർ സന്ദർശനത്തിനെത്തിയ യുവാവ് ഈ മാസം 14നാണ് മുറിയെടുത്തത്. മൂന്നാറിലെ വിവിധ മേഖലകൾ സന്ദർശിച്ച ശ്രീജേഷ് ബുധനാഴ്ച രാത്രി 11ന് ലോഡ്ജ് ജീവനക്കാരനുമായി സംസാരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മുറി തുറന്നുകിടന്നിരുന്നു. പിന്നീടാണ് മൂന്നാംനിലയിലെ വാട്ടർ ടാങ്കിന്റെ സമീപത്തെ ആംഗ്ലയർ കമ്പിയിൽ മൃതദേഹം കണ്ടത്. മൂന്നാർ പൊലീസ് കേസെടുത്തു.