കട്ടപ്പന: പുറ്റടിയിൽ ഭാര്യയെ തീവെച്ച് കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മകളും മരിച്ചു. പുറ്റടി ഹോളിക്രോസ് കോളജിന് സമീപം ഇലവനാതൊടികയിൽ ശ്രീധന്യയാണ് (18) മരിച്ചത്. ശ്രീധന്യയുടെ പിതാവ് രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് കഴിഞ്ഞ തിങ്കളാഴ്ച പുലർച്ച ഒന്നോടെ മരിച്ചത്. രവീന്ദ്രൻ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു. ഇതിനിടയിൽ പൊള്ളലേറ്റ് ശ്രീധന്യക്ക് ഗുരുതര പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച ഇൻക്വസ്റ്റ് നടത്തി ശ്രീധന്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തുടർന്ന് പുറ്റടിയിൽ മാതാപിതാക്കളെ സംസ്കരിച്ച സ്ഥലത്തുതന്നെ ശ്രീധന്യയുടെയും സംസ്കാരം നടക്കും.