മല്ലപ്പള്ളി: മഞ്ഞത്താനം നൂഴുമുറിയിൽ ബാബു തോമസ് (63) നിര്യാതനായി. ഭാര്യ: എടത്വ കൊഴുപ്പക്കളം ത്രേസ്യാമ്മ. മക്കൾ: ബിറ്റി (അധ്യാപിക, സെന്റ് ഫിലോമിനാസ് യു.പി സ്കൂൾ, നെടുങ്ങാടപ്പള്ളി), റ്റിറ്റി (ദുബൈ). മരുമക്കൾ: ജിജോ, സിജു. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് നെടുങ്ങാടപ്പള്ളി സെന്റ് അത്തനേഷ്യസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.