പന്തളം: പന്തളം നീരാഴിക്കെട്ടു കൊട്ടാരത്തിൽ മകംനാൾ തന്വംഗി തമ്പുരാട്ടി (ചെറുകുട്ടി -103) നിര്യാതയായി. ഭർത്താവ്: പൂഞ്ഞാർ കൊട്ടാരത്തിൽ പരേതനായ പി.ആർ. രാമവർമ രാജ. മക്കൾ: പി. കേരളവർമ (ശിവപ്രസാദ്), പി. രാമവർമ (വിജയചന്ദ്രൻ), പി. രാജരാജവർമ (സുധാകരൻ), പി. രാഘവ വർമ (അജി), പരേതനായ പി. രവിവർമ (ദിനേശ്). മരുമക്കൾ: പരേതയായ പത്മിനി തമ്പുരാൻ, സുവർണ തമ്പുരാൻ (തൃപ്പൂണിത്തുറ കോവിലകം), പരേതരായ ഭാനു തമ്പുരാട്ടി (എണ്ണക്കാട് കോവിലകം), ശാരദ തമ്പുരാട്ടി (കൊടുങ്ങല്ലൂർ കോവിലകം), ഉഷാവർമ (കിളിമാനൂർ കോവിലകം), മനോരമ തമ്പുരാട്ടി (വൈക്കം കോവിലകം).