മംഗലംഡാം: ചിറ്റടിയിലെ ക്വാറി തൊഴിലാളി ജഗന്നാഥൻ (58) നിര്യാതനായി. കോയമ്പത്തൂർ സ്വദേശിയാണ്. രണ്ടു ദിവസം മുമ്പാണ് ഇയാൾ ഇവിടെ പണിക്ക് വന്നത്. നെഞ്ചു വേദനയെത്തുടർന്ന് വള്ളിയോടിലെയും നെമ്മാറയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കോയമ്പത്തൂർ മധുക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയി.