അടൂർ: കലാപരിപാടി ബുക്കിങ് സ്ഥാപനമായ അടൂർ സോമിനി ആർട്സ് സെന്റർ ഉടമ വെട്ടിക്കോട് ചെറുവള്ളിത്തറയിൽ കെ. രത്നാകരൻ (57) നിര്യാതനായി. ഓൾ കേരള പ്രഫഷനൽ പ്രോഗ്രാം ഏജന്റസ് അസോസിയേഷൻ സ്ഥാപക നേതാവാണ്. ഭാര്യ: ഇന്ദിര. മക്കൾ: അക്ഷര, ദേവാംശ്. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.