ചെറുതുരുത്തി: ദേശമംഗലം തലശ്ശേരി സ്വദേശി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് പിക്അപ് വാൻ മറിഞ്ഞ് മരിച്ചു. തലശ്ശേരി കള്ളികുന്ന് കോളനിയിലെ കൃഷ്ണൻ കുട്ടിയുടെ മകൻ സതീഷാണ് (23) മരിച്ചത്. വ്യാഴാഴ്ച രാവിലെ തലശ്ശേരിയിൽനിന്ന് കമ്പിവേലി കെട്ടാൻ വേണ്ടി പിക്അപ് വാനിൽ പോകുമ്പോഴായിരുന്നു അപകടം. ഹരിപ്പാട് വെച്ച് ഉച്ചയോടെ പിക്അപ് വാൻ തലകീഴായി മറയുകയും വണ്ടിയുടെ മുകളിൽ കിടന്നിരുന്ന സതീഷിന്റെയും കൂട്ടുകാരുടെയും മുകളിലേക്ക് കമ്പിവേലിക്ക് ഉപയോഗിച്ചിരുന്ന ഇരുമ്പു കാലുകൾ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ച സതീഷ് മരിക്കുകയായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് ചെറുതുരുത്തി പുണ്യതീരത്ത്. മാതാവ്: ചന്ദ്രവതി. സഹോദരങ്ങൾ: സന്ദീപ്, പരേതനായ സാജൻ.