കൂത്താട്ടുകുളം: മുളന്താനത്ത് പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. പാമ്പാക്കുട കാളക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: മോളി, തങ്കമണി, സിന്ധു, മഞ്ജു, ബിജു. മരുമക്കൾ: ജോസ് (ആന്ധ്ര പൊലീസ്), ഷാജി, റോയി, പരേതനായ വിജയൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് വടകര സെന്റ് ജോൺസ് സുറിയാനി പള്ളി സെമിത്തേരിയിൽ.