ഒറ്റപ്പാലം: കോട്ടയം തുളസി ഭവനത്തിൽ പരേതനായ എൻ. ഗോവിന്ദമേനോന്റെ (മുൻ എൻ.എസ്.എസ് പ്രസിഡൻറ്) മകൻ ജി. ചന്ദ്രശേഖരമേനോൻ (90) തോട്ടക്കരയിലെ ‘സൗപർണിക’യിൽ നിര്യാതനായി. ഭാര്യ: പരേതയായ കാരൊള്ളിയിൽ ലക്ഷ്മി മേനോൻ. മക്കൾ: ബാലഭാസ്കർ, ബാലഗോവിന്ദ്. മരുമകൾ: റാണി ഭാസ്കർ. സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.