റാന്നി: വെച്ചൂച്ചിറ കുംഭിത്തോട്ടിൽ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുംഭിത്തോട് ആലപ്ലാമൂട്ടിൽ ഔസേപ്പിന്റെ മകന് സാബു ജോസഫാണ് (ആലിച്ചൻ -42) മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. വീട്ടില്‍നിന്ന് ജോലിക്കായി പോകുന്നതിനിടെ കുംഭിത്തോട് അമ്പാട്ടുപടി-നായ്ത്താനിക്കുളം റോഡില്‍ ആയിരുന്നു സംഭവം. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന് വെച്ചൂച്ചിറ പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം കാഞ്ഞിരപ്പള്ളി താലൂക്ക്ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ഭാര്യ: ബീന. മക്കള്‍: അലന്, അലീന. സംസ്കാരം പിന്നീട്.