നെടുങ്കണ്ടം: എട്ടുവയസ്സുകാരൻ തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മരിച്ചു. പാറത്തോട് മായിഭവനത്തില് കാര്‍ത്തിക്കിന്റെ മകന് സന്തോഷ് കുമാറാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് പൊറോട്ട കഴിച്ചതിനെത്തുടര്‍ന്ന് കുട്ടിക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. ശനിയാഴ്ച രാവിലെ 6.30ഓടെ നെടുങ്കണ്ടം കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്കി രാവിലെ 9.55ഓടെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റിയെങ്കിലും മരിച്ചു. സന്തോഷ് അപസ്മാരത്തിന് തമിഴ്നാട് തേനി ജില്ലയിലെ കാണാവിളക്ക് എന്ന സ്ഥലത്ത് ചികിത്സയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. ഉടുമ്പന്‍ചോല കല്ലുപാലം വിജയമാതാ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ദുര്‍ഗാദേവി.