അടിമാലി: ലോറിയിൽ തടി കയറ്റുന്നതിനിടെ തെന്നിമാറി ദേഹത്ത് വീണ് യുവാവ് മരിച്ചു. തോണ്ടിമല സ്വദേശി ശരവണനാണ് (44) മരിച്ചത്. ലോറിയിലേക്ക് മരഉരുപ്പടികൾ കയറ്റാൻ ഉപയോഗിച്ചിരുന്ന താങ്ങുതടി തെന്നിമാറിയതോടെ വലിയ തടികൾ ശരവണന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശരവണനെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: സിനിമോൾ. മക്കൾ: ഇന്ദു, അജയ്.