തൃശൂർ: പുളിക്കല്‍ വാറുണ്ണി മകന് ഡോ. പി.വി. ഫ്രാന്‍സീസ് (87) നിര്യാതനായി. തൃശൂർ ഗവ. മെഡിക്കൽ സർജറി വിഭാഗം റിട്ട. പ്രഫസറായിരുന്നു. ഭാര്യ: ലില്ലി ഫ്രാന്‍സീസ് (പാനിക്കുളം കുടുംബാംഗം). മക്കള്‍: നീന ജോസ്, റോസ് മേരി, ഡോ. പി.എഫ്. ജോര്‍ജ് (അനസ്തെറ്റിസ്റ്റ് വെസ്റ്റ് ഫോര്‍ട്ട് ആശുപത്രി തൃശൂര്‍). മരുമക്കള്‍: ജോസ് സെബാസ്റ്റ്യന്‍ തോപ്പില്‍, സെബാസ്റ്റ്യന്‍ വടക്കുഞ്ചേരി, പ്രിട്ടി ജോര്‍ജ്.കോട്ടയം, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളജുകളില്‍ സേവനം അനുഷ്ഠിച്ച ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് സര്‍ജറി വിഭാഗം മേധാവിയായി വിരമിച്ചു. ആര്‍മി മെഡിക്കല്‍ കോറില്‍ മേജറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് ലൂര്‍ദ് മെട്രോപോളിറ്റന്‍ കത്രീ ഡ്രല്‍ സെമിത്തേരിയില്‍.