പെരുമ്പാവൂർ: പെരുമാനി തെക്കേവീടൻ ടി.കെ. എൽദോസിന്റെ മകൻ അനിൽ എൽദോ (23) നിര്യാതനായി. ആലുവ യു.സി കോളജ് എം.ബി.എ അവസാന വർഷ വിദ്യാർഥിയാണ്. വൈദ്യുതാഘാതമേറ്റ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ഡയാന. സഹോദരങ്ങൾ: അന്ന (നഴ്സിങ് വിദ്യാർഥി, സുധീന്ദ്ര മെഡിക്കൽ മിഷൻ നഴ്സിങ് കോളജ്, കൊച്ചി), അക്സ (അഞ്ചാം ക്ലാസ് വിദ്യാർഥി, ശാലേം ഹൈസ്കൂൾ, വെസ്റ്റ് വെങ്ങോല). സംസ്കാരം തിങ്കളാഴ്ച മൂന്നിന് പെരുമാനി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.