മരട്: കൊട്ടാരം ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങിനിടെ മരട് അയ്യപ്പൻ മാസ്റ്റർ റോഡ് മണ്ടാത്തറ വീട്ടിൽ ഉണ്ണിയുടെ ഭാര്യ ഗിരിജ (60) കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച രാവിലെ 6.30ഓടെ കൊട്ടാരം ഭഗവതി ക്ഷേത്രമൈതാനിയിലാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: ജിതിൻ, ജിഷ. മരുമക്കൾ: സുധീഷ്, അനുശ്രീ.