കോതമംഗലം: മാതിരപ്പള്ളി പള്ളിപ്പടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ മധ്യവയസ്കൻ ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു. കൊല്ലം കൊട്ടാരക്കര വാരിക്കോലിൽ വാര്യം വീട്ടിൽ ഗോപാലകൃഷ്ണ വാര്യരുടെ മകൻ ജി.പ്രദീപാണ് (47) മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതാണ്. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് കോതമംഗലം അഗ്നിരക്ഷാസേന സ്കൂബ ടീം നടത്തിയ പരിശോധനയിൽ പതിനഞ്ച് അടി താഴ്ചയിൽനിന്ന് മൃതദേഹം കണ്ടെടുത്തു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.