പാലാ: കടപ്പാട്ടൂർ ഇടച്ചേരിൽ (രാജു ഭവൻ) പരേതനായ ശങ്കരൻ നായരുടെ (റിട്ട. സൂപ്രണ്ട് ആർ.ടി ഓഫിസ്) ഭാര്യ ജി. ഭാനുമതിയമ്മ (99) നിര്യാതയായി. ഇടച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: പരേതരായ രാജു എസ്. നായർ, ക്യാപ്റ്റൻ സാജു എസ്. നായർ. മരുമക്കൾ: വത്സല രാജു (റിട്ട. അധ്യാപിക എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ കിടങ്ങൂർ), ശ്രീകല. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.