രാമപുരം: എം.ബി.ബി.എസ്. അവസാനവർഷ വിദ്യാര്‍ഥി റഷ്യയില്‍ മരിച്ചു. രാമപുരം തെക്കേനെടുംപുറത്ത് സാബുവിന്റെ മകന് സുധിയാണ്(26) റഷ്യയിലെ ഉലിയാനോവ്സ്കില് 27 ന് മരിച്ചത്.
ഉലിയാനോവ്സ്ക് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ പഠനം പൂർത്തിയാക്കി ജൂലൈയില്‍ തിരികെ വരാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. മാതാവ്: തലയോലപ്പറമ്പ് ഓലിപ്പറമ്പില്‍ കുടുംബാംഗം ശോഭ. സഹോദരന്: സൂര്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പില്‍.