കരുനാഗപ്പള്ളി: കോഴിക്കോട് പടീറ്റതിൽ വീട്ടിൽ മുഹമ്മദ് മുസ്തഫ ദാരിമി (64) നിര്യാതനായി. 38 വർഷമായി കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിമീൻ ജമാഅത്ത് ചീഫ് ഇമാമും ഖത്തീബുമായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ഭാര്യ: പ്രമുഖ പണ്ഡിതൻ പരേതനായ തഴവ മുഹമ്മദ്കുഞ്ഞ് മൗലവിയുടെ മകൾ ബുഷ്റ. മക്കൾ: ശുക്റ, സാലിമ, മുഹമ്മദ് രിഫാഈ. മരുമക്കൾ: സവാദ് സഖാഫി, സുഹൈൽ.