തൃത്താല: പാലക്കാട് ആനക്കര മലമൽക്കാവ് ആനപ്പടി സ്വദേശി എടപ്പലം വേലായുധന്റെ മകൻ സനീഷ് (36) ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത മൂലം കിങ്സ് ആശുപത്രിയിലും പിന്നീട് ദുഖാം ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഒമാനിലെ ദുഖാം ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുകയാണ്. പത്ത് ദിവസം മുമ്പാണ് ജോലിക്കായി സനീഷ് ഒമാനിലേക്ക് പോയത്. മാതാവ്: ശാന്ത. സഹോദരങ്ങൾ: സന്തോഷ്, സജിത.