എടവണ്ണ: പന്നിപ്പാറയിൽ ഈദ്ഗാഹിന് ഇടയിൽ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. അലങ്ങാടൻ അബ്ദുറഹ്മാനാണ് (62) മരിച്ചത്. ചൊവ്വാഴ്ച രാവിലെ നമസ്കാരത്തിന് ഇടയിലാണ് സംഭവം. ഉടനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മൈമൂനത്ത്. മക്കൾ: അൻവർ, റസ്ല, അൻസാർ, റംസീന, അൻസാബ്, തസ്ലീന. മരുമക്കൾ: ജലീൽ മുട്ടിക്കടവ്, റാഫിക് (പുളിങ്ങോട്ടുപുറം), ഷഹബാസ് (രാമനാട്ടുക്കര), ഫസീല ആദാടി, ജംഷീറ വി.കെ പടി.