വൈലത്തൂർ: ചെറിയ പെരുന്നാൾ നമസ്കാരത്തിനെത്തിയ വയോധികൻ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പാല ചെറുകര സെയ്ത് മുഹമ്മദാണ് (67) കുറ്റിപ്പാല ജുമാമസ്ജിദിൽ കുഴഞ്ഞു വീണു മരിച്ചത്. നമസ്കാരത്തിന് മുമ്പ് തക്ബീർ ചൊല്ലുന്നതിനിടെ കുഴഞ്ഞുവീണ സെയ്തു മുഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പരേതനായ മൊയ്തീൻ കുട്ടി. ഭാര്യ: റുഖിയ്യ. സഹോദരങ്ങൾ: കുഞ്ഞാലൻ, മുഹമ്മദ്.